ഫിഷറീസ് വകുപ്പിന്റെ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായിരുന്നവരും വിഴിഞ്ഞത്തു അപകടത്തിൽപെട്ടു മത്സ്യബന്ധനോപാധികൾ നഷ്ടപ്പെട്ടവരുമായ റോബിൻ, ജൈലോപ്പസ് എന്നിവർക്കു യഥാക്രമം 375000 രൂപയുടെയും, 190000 രൂപയുടെയും ഇൻഷുറൻസ് തുക ഫിഷറീസ് മന്ത്രി സജി ചെറിയാൻ കൈമാറി.

കഴിഞ്ഞ സർക്കാർ മത്സ്യത്തൊഴിലാളികൾക്കായി  നടപ്പിലാക്കിയ ഭാവനാപൂർണമായ പദ്ധതികളിലൊന്നാണ് പരമ്പരാഗത മത്സ്യബന്ധനയാനങ്ങൾക്കായുള്ള  ഇൻഷുറൻസ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു . പ്രീമിയം തുകയുടെ 90 ശതമാനവും സർക്കാർ വിഹിതമാണ്. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വളരെയധികം ആശ്വാസകരമാണ് പദ്ധതി. എല്ലാ പരമ്പരാഗത യാനങ്ങളും ഇൻഷ്വർ ചെയ്യാൻ ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.