കോട്ടയം: സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിൻ്റെ ഭാഗമായി വോട്ടർ പട്ടികയിൽ പുതിയതായി പേരു ചേർക്കാനും പട്ടികയിലെ വിവരങ്ങള്‍ തിരുത്താനും ഞായറാഴ്ചകളിലും അവസരം. ഇതിനായി കളക്ട്രേറ്റിലെയും താലൂക്ക് ഓഫീസുകളിലെയും ഇലക്ഷൻ വിഭാഗം
നവംബർ 21 അടുത്ത ഞായറാഴ്ചയും ( നവംബർ 28 ) രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് വരെ പ്രവർത്തിക്കുന്നതാണെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ അറിയിച്ചു.
