സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ അടിസ്ഥാനസൗകര്യങ്ങളിലും പഠനനിലവാരത്തിലും സ്വകാര്യമേഖലയോട് കിടപിടിക്കുന്ന തരത്തില്‍ വളര്‍ച്ച കൈവരിച്ചതായി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. ഇരുമ്പുഴി സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസമേഖലയില്‍ വിട്ടുവീഴ്ചയില്ലാത്ത അടിസ്ഥാന സൗകര്യവിവസനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്. ഇത് ഒരുകാലത്ത് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ വിദ്യാലയങ്ങള്‍ക്ക് പുത്തനുണര്‍വാണ് നല്‍കിയത്. സ്വകാര്യ സ്ഥാപനങ്ങള്‍ തേടിപ്പോയിരുന്നവര്‍ ഇന്ന് സര്‍ക്കാര്‍ വിദ്യാലയത്തില്‍ അഡ്മിഷന്‍ ലഭിക്കാനായി കാത്തിരിക്കുന്ന സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായിരുന്നു.
ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടോട്ട് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ആനക്കയം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ. അനിത മണികണ്ഠന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ യു. മൂസ, കെ.എം അബ്ദുല്‍ റഷീദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ബി ബഷീര്‍, ആനക്കയം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ജസീല ഫിറോസ്ഖാന്‍, അഡ്വ. സാന്ദ്ര ടി.പി, ശ്രീമുരുകന്‍ കെ, ജസ്‌ന കുഞ്ഞിമോന്‍, ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് റസിയ എം എന്നിവര്‍ സംസാരിച്ചു.