കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ജില്ലാതല ആശയ രൂപീകരണ സെമിനാര്‍ ഡിസംബര്‍ രണ്ടിന് ഉച്ചക്ക് 2.30ന് തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക് കോളജില്‍ നടക്കും. ട്രെഡീഷണല്‍ ഇന്‍ഡസ്ട്രീസ് ആന്‍ എം.എസ്.എം.ഇ എന്ന വിഷയത്തിലാണ് സെമിനാര്‍.

തൃശൂര്‍ എം.എസ്.എം.ഇ ജോയിന്റ് ഡയറക്ടര്‍ ജി.എസ് പ്രകാശ്, ചെന്നൈ എംബയോം അജിത്ത് മത്തായി എന്നിവര്‍ സംസാരിക്കും. സ്‌കൂള്‍, കോളജ് ഗവേഷണ തലത്തിലുള്ള 13 വയസിനും 35 വയസിനും മധ്യേ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് അവരുടെ നൂതന ആശയങ്ങള്‍ വികസിപ്പിക്കാനും അവ പ്രവര്‍ത്തികമാക്കാനും ആവശ്യമായ സാങ്കേതിക സഹായവും സാമ്പത്തിക സഹായവും നല്‍കാന്‍ കെ-ഡിസ്‌ക് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പരിപാടിയാണ് യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം.