നെടുമങ്ങാട് കരുപ്പൂര് ഗവൺമെന്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഡിസംബർ അഞ്ചിനു വൈകിട്ട് 3.30ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. 25 ലക്ഷം രൂപ ചെലവിലാണു സ്കൂളിൽ പുതിയ ഓഡിറ്റോറിയം നിർമിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും.
