ഇടുക്കി: ഇടുക്കി, ചെറുതോണി ഡാമുകള്‍ സംസ്ഥാന ഡാംസുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സിഎന്‍. രാമചന്ദ്രന്‍ നായര്‍ സന്ദര്‍ശിച്ചു. ഡാമുകളില്‍ വെള്ളം നിറയുമ്പോഴും വല്ലാതെ കുറയുമ്പോഴും എല്ലാ വര്‍ഷവും നടത്തുന്ന പതിവ് പരിശോധനയുടെ ഭാഗമാണ് സന്ദര്‍ശനമെന്ന് അദ്ദേഹം പറഞ്ഞു. അറ്റകുറ്റപ്പണികള്‍ ശാസ്ത്രീയമായ രീതിയില്‍ തുടരും. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. കണ്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സുരക്ഷാ സമിതി മെമ്പര്‍ സെക്രട്ടറി പ്രിയേഷ്.ആര്‍, അംഗങ്ങളായ റിട്ട. ചീഫ് എന്‍ജിനീയര്‍ കെ.എച്ച്.ഷംസുദ്ദീന്‍, ഡാം സേഫ്റ്റി ചീഫ് എന്‍ജിനീയര്‍ എസ്.സുപ്രിയ, പള്ളം ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിജു വി.ജോസ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ചുമതലയുള്ള എം.കെ.സിന്ധു, അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സബീന എം.കെ, അസി.എന്‍ജിനീയര്‍ സജാദ് അലി തുടങ്ങിയവര്‍ ചെയര്‍മാനൊപ്പം ഉണ്ടായിരുന്നു.