ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് തിരൂര്‍ നഗരസഭയിലെ ഒന്നാം വാര്‍ഡ് പൊറൂരില്‍ തുടക്കമായി. വി.എം.എച്ച്.എം.എ.എല്‍.പി സ്കൂളില്‍ നടന്ന ജില്ലാതല ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് നിര്‍വഹിച്ചു. കുറുക്കോളി മൊയ്തീന് എം.എല്‍.എ അധ്യക്ഷനായി. രണ്ടു ഗ്രൂപ്പുകളായി ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ നടന്നു. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെയും ജനകീയ സമിതി അംഗങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ നടന്നത്. പ്രത്യേക പരിശീലനം ലഭിച്ച ഫെസിലിറ്റേറ്റര്‍മാരും ചര്‍ച്ചകളില്‍ പങ്കെടുത്തു. ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളില്‍ മന്ത്രി പങ്കെടുക്കുകയും സര്‍ക്കാര്‍ തയ്യാറാക്കിയ മാനദണ്ഡങ്ങളുടെ പ്രസക്തി വിവരിച്ചു നല്‍കുകയും ചെയ്തു. ജില്ലാ ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന് പദ്ധതി വിശദീകരിച്ചു. ചര്‍ച്ചകള്‍ക്ക് ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ ശ്രീധരന്, തിരൂര്‍ നഗരസഭാ ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വക്കറ്റ് എസ്.ഗിരീഷ്, വാര്‍ഡ് അംഗം അനിത കല്ലേരി, കൗണ്‍സിലര്‍മാരായ മിര്‍ഷാദ്, ജഫ്സല് എന്നിവര്‍ നേതൃത്വം നല്കി. തിരൂര്‍ നഗരസഭാധ്യക്ഷ എ.പി. നസീമ, നഗരസഭാ സെക്രട്ടറി ശിവദാസ് എന്നിവര്‍ സംസാരിച്ചു.