ബാല സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിലൂടെ ബാലസൗഹൃദ കേരളം യാഥാര്‍ഥ്യമാക്കുക, ബാലാവകാശ സംരക്ഷണം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ബാലസൗഹൃദ കേരളം പരിപാടിയുടെ ഭാഗമായി ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട കര്‍ത്തവ്യവാഹകര്‍ക്കുള്ള ശില്‍പശാല ഡിസംബര്‍ ആറിന് രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ നടക്കും. സംസ്ഥാന ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അധ്യക്ഷയാവും. സംസ്ഥാന ബാലവകാശ കമ്മീഷന്‍ അംഗം സി.വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ബാല സംരക്ഷണ സമിതി അംഗങ്ങള്‍, മുനിസിപ്പാലിറ്റി ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഡി.സി.പി.ഒ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു.