കേരളത്തിലെ സര്‍വ്വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ മികച്ച മാഗസിനുകള്‍ക്കുളള അവാര്‍ഡിന് കേരള മീഡിയ അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു. ഒന്നാം സമ്മാനം 25,000 രൂപയും ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിയും. രണ്ടും മൂന്നും സമ്മാനം യഥാക്രമം 15,000, 10,000 രൂപയും ട്രോഫിയും. ആര്‍ട്സ്, സയന്‍സ് കോളേജുകള്‍, മെഡിക്കല്‍, എന്‍ജിനീയറിംഗ്, നഴ്‌സിംഗ്, പാരാമെഡിക്കല്‍ ഉള്‍പ്പെടെയുളള എല്ലാ കോളേജുകള്‍ക്കും പങ്കെടുക്കാം.ഇ-മാഗസിനുകളും പരിഗണിക്കും.
മീഡിയ അക്കാദമി സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളെ സഹകരിപ്പിച്ചു നടപ്പാക്കുന്ന മീഡിയ ക്ലബ്ബ് പദ്ധതിയുടെ ഭാഗമായാണ് മികച്ച കോളേജ് മാഗസിനുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നത്
2019-20, 2020-21 വര്‍ഷങ്ങളിലെ മാഗസിനുകള്‍ മത്സരത്തിനായി എത്തിക്കാം. മാഗസിനുകളുടെ മൂന്ന് കോപ്പികളും പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവും എഡിറ്ററുടെ വിലാസവും മൊബൈല്‍ നമ്പരും ഇ-മെയിലും ഉള്‍പ്പെട്ട കുറിപ്പും അടങ്ങിയ അപേക്ഷ 2021 ഡിസംബര്‍ 25നകം സെക്രട്ടറി. കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി -682030 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. ഈ-മാഗസിനുകള്‍ ലിങ്ക് കൂടി അയയ്ക്കണം. അയയ്‌ക്കേണ്ട വിലാസം-kmaentry21@gmail.com