കൊച്ചി മെട്രോ സ്റ്റേഷനുകളിലെ സ്ഥലങ്ങൾ പാട്ടത്തിന് നൽകാനായി കെ എം ആർ എൽ നടത്തിയ ലേല ത്തിൽ 20 മെട്രോ സ്റ്റേഷനുകളിലും ജോസ് ജംഗ്ഷനിലുമായി 56 കിയോസ്കുകൾ (3881 ചതുരശ്രയടി) ലേലം ചെയ്തു. ഡിസംബർ 13 മുതൽ 15 വരെ എറണാകുളം മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ലേലത്തിന് കൊച്ചിക്ക് അകത്തും പുറത്തും നിന്നുള്ള വ്യാപാരികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കിയോസ്കുകൾ ലേലം ചെയ്തത് വഴി കൊച്ചി മെട്രോയുടെ ടിക്കറ്റ് ഇതര വരുമാനത്തിൽ വർധന ഉണ്ടാകും. മെട്രോ സ്റ്റേഷനുകൾക്കുള്ളിൽ ഇനിയും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ പാട്ടത്തിന് നൽകുന്നതിനായി വീണ്ടും ലേലം സംഘടിപ്പിക്കുമെന്ന് കെ എം ആർ എൽ അറിയിച്ചു.