ക്രിസ്മസ്, പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ വ്യാഴാഴ്ച കേക്ക് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. വൈറ്റില, കടവന്ത്ര, മഹാരാജാസ്, പാലാരിവട്ടം സ്റ്റേഷനുകളില്‍ ഉച്ചയ്ക്ക് 12 മണിമുതല്‍ ഒരു മണിവരെയാണ് മല്‍സരം. മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അവര്‍ നിര്‍മിച്ച കേക്കുകള്‍ മല്‍സര സമയത്ത് സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിക്കാം. വിധിനിര്‍ണയത്തിനുശേഷം കേക്കുകള്‍ വില്‍പ്പനയ്ക്ക് വെയ്ക്കാം. ഏറ്റവും മികച്ച കേക്കിനുള്ള ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയും മൂന്നാം സമ്മാനം 2000 രൂപയും ആണ്.
കൊച്ചി മെട്രോ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ബുധനാഴ്ച സാന്താക്ലോസ് ഫാന്‍സിഡ്രസ് മല്‍സരം സംഘടിപ്പിച്ചു.
ഫോട്ടോ-കൊച്ചി മെട്രോ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാന്താക്ലോസ് ഫാന്‍സിഡ്രസ് മല്‍സരത്തില്‍ നിന്ന്.