കാസര്‍ഗോഡ് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസറുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍ഗോഡ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി തലങ്ങളില്‍ ആധുനിക രീതിയില്‍ സയന്‍സ് ലാബ് സജ്ജീകരിക്കുന്നതിനായി ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള സര്‍ക്കാര്‍ അക്രഡിറ്റഡ് സ്ഥാപനങ്ങളില്‍ നിന്നും പ്രൊപ്പോസലുകള്‍ ക്ഷണിച്ചു. കാസര്‍ഗോഡ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ സന്ദര്‍ശിച്ച് ആവശ്യമായ പ്രവര്‍ത്തികള്‍ ചെയ്യുന്നതിനുള്ള പ്രൊപ്പോസല്‍ ലഭിക്കണം. സിവില്‍ വര്‍ക്കുകള്‍ക്കായി പ്രത്യേകം പ്രൊപ്പോസല്‍ സമര്‍പ്പിക്കണം. സിവില്‍ വര്‍ക്കുകള്‍ക്കായുള്ള ഡീറ്റെയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് പ്രൈസ് സോഫ്റ്റ്വെയറില് നിര്‍ബന്ധമായും തയ്യാറാക്കണം. പ്രൊപ്പോസലുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 5ന് വൈകിട്ട് 4 വരെയാണ്. പ്രീബിഡ് മീറ്റിംഗ് ഡിസംബര്‍ 29ന് ഉച്ചക്ക് 12.30ന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍/ സയന്‍സ് ലാബ് സജ്ജീകരിക്കുന്നതിനായുള്ള വിശദമായ സ്പെസിഫിക്കേഷന്‍ എന്നിവക്കായി വികാസ് ഭവനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0471-2304594.
