പെണ്ണഴുത്തിന്റെ പ്രകാശനം വ്യാഴാഴ്ച സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിക്കും
കൊച്ചി: ജില്ലാ പഞ്ചായത്ത് പുറത്തിറക്കുന്ന അറിയപ്പെടാത്ത ഗ്രാമീണ സ്ത്രീകളുടെ നൂറു കവിതാസമാഹാരം പെണ്ണഴുത്തിന്റെ പ്രകാശനം സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ നിരവ്വഹിക്കും. വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് ജില്ലാ പഞ്ചായത്ത് പ്രീയദര്‍ശിനി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിക്കും. സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് ചിത്തിര കുസുമം മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ ശിശു വികസന ഓഫീസര്‍ ഡോ. പ്രേംന മനോജ് ശങ്കര്‍ പ്രൊജക്ട് അവതരണവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡേണാ മാസ്റ്റര്‍ ആമുഖ പ്രസംഗവും നടത്തും.
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റാണികുട്ടി ജോര്‍ജ്, ആശ സനല്‍, എം.ജെ.ജോമി, അംഗങ്ങളായ എ.എസ് അനില്‍കുമാര്‍,ശാരദ മോഹന്‍ എന്നിവര്‍ പ്രതിഭകളെ ആദരിക്കും. മഞ്ജു സാഗര്‍, സുനിത ഖില്‍ജി, കൃഷ്ണ ബാല എന്നിവര്‍ കവിത ആലപിക്കും. വൈസ്പ്രസിഡന്റ് ഷൈനി ജോര്‍ജ്ജ് സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് ജോബി തോമസ് നന്ദിയും പറയും.
കവിതാ രചനയില്‍ പ്രാവീണ്യം നേടിയിട്ടില്ലാത്തവരും അറിയപ്പെടാത്തവരുമായ ഗ്രാമീണ സ്ത്രീകളുടെ രചനകള്‍ വെളിച്ചത്ത് കൊണ്ടുവരിക എന്നതാണ് ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുത്തിരിക്കുന്ന പെണ്ണെഴുത്ത് എന്ന പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.
പദ്ധതിയില്‍ എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ താമസക്കാരായ 15 വയസ്സിനു മേല്‍ പ്രായമുളള വനിതകളുടെ രചനകള്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, എസ്.സി./എസ്.റ്റി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, വിധവകള്‍, തുടങ്ങി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗക്കാരുടെ രചനകള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് പെണ്ണെഴുത്ത് തയ്യാറാക്കിയിട്ടുള്ളതെന്നും പ്രസിഡന്റ് പറഞ്ഞു.