കൊച്ചി: ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ക്ക് ആശ്വാസവുമായി ജില്ലാ ഭരണകൂടം. അന്‍പൊടു കൊച്ചിയുടെ സഹകരണത്തോടെ ‘ഡു ഫോര്‍ കുട്ടനാട് ‘ക്യാംപെയ്നുനുമായി അയല്ജില്ലകളിലെ വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവുകയാണ് ജില്ലാ ഭരണകൂടം.
ദുരിതത്തില്‍ എല്ലാം നഷ്ടപ്പെട്ട ജനങ്ങള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനും അതോടൊപ്പം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്കരുതലുകളൊരുക്കാനുമാണ് ഈ ക്യാമ്പയിന്. ക്യാമ്പയിനിന്റെ ഭാഗമായി ജൂലൈ 26, 27 തീയ്യതികളില്‍ കടവന്ത്ര റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ ദുരിതബാധിതര്‍ക്കാവശ്യമായ സാധനങ്ങള്‍ ശേഖരിച്ചു. വസ്ത്രങ്ങള്‍, ബെഡ്ഷീറ്റുകള്‍, അരി, ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, മിനറല്‍ വാട്ടര്‍ കാനുകള്‍, ബിസ്ക്കറ്റുകള്‍, പാല്‍പ്പൊടി, സാനിറ്ററി നാപ്കിനുകള്‍, ഡെറ്റോള്‍, ആന്റി സെപ്റ്റിറ്റിക്ക് ക്രീം, സോപ്പ് തുടങ്ങിയവ റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ ശേഖരിച്ചു. ശേഖരിച്ച സാധനങ്ങള്‍ ശനിയാഴ്ച ആലപ്പുഴ ജില്ലാഭരണകൂടത്തിന് കൈമാറും.