എറണാകുളം: വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മിക്കുന്ന 23 ബാറ്ററി പവ്വേര്‍ഡ് ഇലക്ട്രിക് ബോട്ടുകളില്‍ ആദ്യത്തേത് കെ.എം. ആർ.എല്ലിനു കൈമാറി.
ഷിപ്പ്യാർഡിലെ ഷിപ്പ് ടെർമിനലിൽ ബോട്ടിനുള്ളിൽ നടന്ന ചടങ്ങിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എം.ഡി ലോക് നാഥ് ബെഹ്റയുടെ പത്നി മധുമിത ബെഹ്റ മുഖ്യാതിഥിയായിരുന്നു. കൊച്ചിൻ ഷിപ് യാർഡ് ലിമിറ്റഡ് സി.എം.ഡി മധു എസ് നായർ , കെ.എം.ആർ എം എൽ എം ഡി ലോക് നാഥ് ബെഹ്റ, ഡയറക്ടർമാരായ കെ.ആർ കുമാർ , ഡി.കെ സിൻഹ , ഷിപ്പ്യാർഡ്‌ ഡയറക്ടർമാരായ ബിജോയ് ഭാസ്കർ , വി. ജെ ജോസ് വാട്ടർ മെട്രോ ജനറൽ മാനേജർ ഷാജി ജനാർദ്ദനൻ , അഡീഷണൽ ജനറൽ മാനേജർ സാജൻ പി ജോൺ, ഷിപ്പ് യാർഡ് ജനറൽ മാനേജർ ശിവ കുമാർ മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ ബോട്ടിന് മുസ്രിസ് എന്ന് നാമകരണം ചെയ്തു. 50 സീറ്റുകൾ ഉള്ള ബോട്ടിൽ 100 പേർക്ക് സഞ്ചരിക്കാം.