കല്‍പ്പറ്റ: പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ശില്പശാല സംഘടിപ്പിക്കുന്നു. ആഗസ്റ്റ 14 ന് കല്‍പ്പറ്റയില്‍ വച്ചു നടക്കുന്ന ശില്പശാലയില് പ്ലസ്ടുവിന് പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും പ്ലസ്ടുവിനു സമാന കോഴ്സുകള്‍ പാസായ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്കു 100 രൂപ യാത്രാചെലവും ഉച്ചഭക്ഷണവും നല്‍കും. താല്പര്യമുള്ളവര് അതാത് പഞ്ചായത്തിലെ പട്ടികജാതി വികസന വകുപ്പിലെ പ്രൊമോട്ടര്‍ മുഖേന ആഗസ്റ്റ് 10നു മുമ്പ് പേരു രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് – 04936 203824.