കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധിയില്‍ 2021 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള വിഹിതം അടയ്ക്കാനുള്ളവര്‍ മാര്‍ച്ച് 10 നകം പോസ്റ്റ് ഓഫീസുകളില്‍ അടയ്ക്കണം. അല്ലാത്തപക്ഷം അംഗത്വം റദ്ദാകാനും ക്ഷേമനിധിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ തടസമുണ്ടാകാനും സാധ്യതയുണ്ടെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
