ആറ്റുകാൽ അപ്പ്രോച്ച് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട സാമൂഹിക പ്രത്യാഘാത പഠനത്തിന്റെ പബ്ളിക് ഹിയറിംഗ് ടോക്കൺ സമ്പ്രദായ പ്രകാരം 19ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12 വരെ ആറ്റുകാൽ ക്ഷേത്രത്തിന് സമീപം വിശ്രമ സങ്കേതത്തിൽ നടത്തും. പബ്ളിക് ഹിയറിംഗിൽ എല്ലാ ഭൂവുടമകളും ഹാജരാകണമെന്ന് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറിയിച്ചു.
