വാഹനങ്ങളിലെ സൈലന്‍സര്‍ ആള്‍ട്ടറേഷന്‍, ഹെഡ്‌ലൈറ്റ് തീവ്ര പ്രകാശമുള്ളതാക്കുന്നത്, ഹാന്‍ഡില്‍ ബാര്‍ മാറ്റുന്നത്, ഘടനാപരമായ മാറ്റങ്ങള്‍ തുടങ്ങിയ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തിയ വാഹനങ്ങള്‍ക്കെതിരെ ഓപ്പറേഷന്‍ സൈലന്‍സ് എന്ന പേരില്‍ പ്രത്യേക പരിശോധന നടത്തുമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എ.കെ. ദിലു അറിയിച്ചു.
ഇതുസംബന്ധിച്ച് പരാതി സ്വീകരിക്കുന്നതിനായി ഓപ്പറേഷന്‍ സൈലന്‍സ് നോഡല്‍ ഓഫീസറായി തിരുവല്ലാ ആര്‍.റ്റി ഓഫീസിലെ എഎംവിഐ ബി. ശ്രീജിത്തിനെ ചുമതലപ്പെടുത്തി. അനധികൃത ആള്‍ട്ടറേഷന്‍ നടത്തിയ വാഹനങ്ങളെ സംബന്ധിച്ച പരാതികള്‍/വിവരങ്ങള്‍ ജനങ്ങള്‍ക്ക് പത്തനംതിട്ട എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.റ്റി.ഒ (മൊബൈല്‍ നമ്പര്‍: 9188961003), നോഡല്‍ ഓഫീസര്‍ (മൊബൈല്‍ നമ്പര്‍. 9961474950) എന്നിവരുടെ മൊബൈല്‍ നമ്പറുകളിലേക്ക് വാട്ട്‌സ് ആപ്പ് സന്ദേശമായി അയയ്ക്കാം.