തൃശൂര്‍ ജില്ലാ ഭരണകൂടത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മഴപ്പൊലിമ ജില്ല മഴവെള്ള സംഭരണ മിഷന്‍ ഓഫീസില്‍ ഒരു മാസത്തെ ഇന്‍്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മഴപ്പൊലിമ കിണര്‍ റീച്ചാര്‍ജിങ്ങ് പദ്ധതിയുടെ ഓണ്‍ലൈന്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് പരിശീലനം. എതെങ്കിലും വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്കും സാമൂഹിക സേവന പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ആഗ്രഹിക്കുന്നവര്‍ക്കും അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം mazhapolima@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കള്കടര്‍ ടി വി അനുപമ അറിയിച്ചു. ഫോണ്‍ : 0487-2363616.