ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അമ്പിലാടി അംഗന്‍വാടിയില്‍ ബേബി ഫ്രണ്ട്ലി ടോയ്ലറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മിച്ച ടോയ്ലറ്റ്, ട്രൈബല്‍ പ്ലസ് പദ്ധതി ആരംഭിച്ച 2019-20 സാമ്പത്തിക വര്‍ഷം മുതല്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളിലും 200 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച ആറാം വാര്‍ഡിലെ നാണു-ലക്ഷ്മി ദമ്പതികളാണ് ഉദ്ഘാടനം ചെയ്തത്. വാര്‍ഡ് മെമ്പര്‍ എം.തമ്പാന് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ, നാണു-ലക്ഷ്മി ദമ്പതികള്‍ക്കുള്ള സ്നേഹോപഹാരം നല്കി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.രമണി, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് MGNREGS AE പി പ്രദീപ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
