തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫര്‍ണിച്ചര്‍ വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ. എം. ആനന്ദവല്ലി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എം. കെ. ഹാജി, സുധീഷ് എന്നിവര്‍ പങ്കെടുത്തു.
