കൊച്ചി നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന 390 വഴിയോര കച്ചവട സ്ഥാപനങ്ങൾ ഓപ്പറേഷൻ ഫുട്പാത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കണ്ടെത്തി. 579 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 189 സ്ഥാപനങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നവയാണെന്നും കണ്ടെത്തി.നഗരത്തിൽ അനുമതിയില്ലാതെ വഴിയോര കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള മൾട്ടി ഏജൻസി എൻഫോഴ്സ്മെന്റ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കൊച്ചി നഗരത്തിൽ സ്ട്രീറ്റ് വെൻഡേഴ്സ് ആക്ട് -2014 നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റിയുടെ നിർദ്ദേശത്തെ തുടർന്നാണ് സ്ക്വാഡുകൾ രൂപീകരിച്ചത്.
നിരവധി തവണ മുന്നറിയിപ്പുകളും ലൈസൻസ് എടുക്കാൻ അവസരവും നൽകിയിട്ടും നിയമം ലംഘിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ ജാഫർ മാലിക്ക് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കും