ഇടുക്കി പോസ്റ്റല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ സ്റ്റാമ്പ് ശേഖരണത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ തൊടുപുഴ സരസ്വതി വിദ്യ ഭവന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രകാശ് യൂ എന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ ഫിലാറ്റലിസ്റ്റ് ഗിന്നസ് സുനില്‍ ജോസഫ് വിഷയം അവതരിപ്പിച്ചു. പോസ്റ്റ് മാസ്റ്റര്‍ ഗിന്നസ് മാട സാമി, പ്രണവ്, സന്ധ്യ ദേവി, ഐശ്വര്യ, ഗൗരി നന്ദന എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂളിലെ നെഹ്‌റു സ്റ്റാമ്പ് ക്ലബ് അംഗങ്ങള്‍ സെമിനാറില്‍ പങ്കെടുത്തു.