കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, 2022-23 മുതൽ 2026-27 വർഷത്തിലെ വരവു ചെലവു കണക്കുകളും വൈദ്യുതി നിരക്കുകൾ പുനർനിർണയിക്കുന്നതിനുള്ള അപേക്ഷയിൻമേലുള്ള പൊതുതെളിവെടുപ്പ് ഏപ്രിൽ 11നും 13നും നടത്തും.
ഏപ്രിൽ ഒന്നിന് എറണാകുളം ടൗൺ ഹാളിലും 6ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിലും 11ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലും 13ന് പാലക്കാട് ജില്ലാ പഞ്ചായത്തിലുള്ള ഇ.എം.എസ് സ്മാരകഹാളിലും തെളിവെടുപ്പ് നടക്കും. രാവിലെ 11ന് തെളിവെടുപ്പ് ആരംഭിക്കും. പെറ്റീഷനുകളുടെ വിശദാംശങ്ങൾ www.erckerala.org യിൽ ലഭ്യമാണ്.