പുല്‍പ്പള്ളി: ജില്ല ക്ഷീരവികസന വകുപ്പിന്റെയും പുല്‍പ്പള്ളി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ പ്രത്യേക പാല് ഗുണനിലവാര ബോധവല്‍ക്കരണ കേമ്പ് നടത്തി. ആലൂര്‍കുന്ന് അഗ്രോക്ലിനിക് ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് അദ്ധ്യക്ഷ ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. സംഘം അദ്ധ്യക്ഷന്‍ ബൈജു നമ്പിക്കൊല്ലി അദ്ധ്യക്ഷത വഹിച്ചു. ജില്ല ക്ഷീരവികസന വകുപ്പ് ഗുണനിലവാര വിഭാഗം ഓഫിസര്‍ കെ.സി സൈമണ്‍, പനമരം ക്ഷീരവികസന ഓഫിസര്‍ റെജിന മോള് ജോര്‍ജ്, വിഷ്ണു നാരായണന്, ടി.ജെ ചാക്കോച്ചന് തുടങ്ങിയവര്‍ സംസാരിച്ചു.
