രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ജില്ലാ തല പ്രദര്‍ശന വിപണനമേളയുടെ സ്റ്റാളുകള്‍ തയ്യാറാക്കുന്നത് സംബന്ധിച്ച ഉദ്യോഗസ്ഥ യോഗം ചേര്‍ന്നു. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. സ്റ്റാളുകളുടെ ക്രമീകരണം, അവയിലുണ്ടാകേണ്ട വ്യത്യസ്തമായ സേവനങ്ങള്‍, വിപണന ഉത്പന്നങ്ങള്‍, തുക വിനിയോഗം, തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, വിവിധ വകുപ്പ് തല മേധാവികള്‍ കിഫ്ബി ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.