തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സ് കേരളയുടെ പെയിന്റിങ് വിഭാഗത്തിൽ ലക്ചറർ, ലക്ചറർ ഇൻ ഗ്രാഫിക്സ് (പ്രിന്റ് മേക്കിങ്) തസ്തികകളിൽ താത്കാലിക / ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 26 ന് രാവിലെ 10 ന് കോളേജിൽ കൂടിക്കാഴ്ച നടത്തും. എം.എഫ്.എ പെയിന്റിങ്, എം.എഫ്.എ ഗ്രാഫിക്സ് (പ്രിന്റ് മേക്കിങ്) ആണ് യോഗ്യത.
ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണം.