സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തോടനുബന്ധിച്ച് വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓണ്‍ലൈനില്‍ സംവദിച്ചു. ആലപ്പുഴയിലെ ജില്ലാതല പരിപാടി പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു.
വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കുന്ന 15 കേന്ദ്രാവിഷ്കൃത പദ്ധതികളുടെ 300 ഓളം ഗുണഭോക്താക്കള്‍ പങ്കെടുത്ത ചടങ്ങില്‍ ജില്ലാ വികസന കമ്മീഷണര്‍ കെ.എസ്. അഞ്ജു അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വി. പ്രദീപ് കുമാര്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ വി. രജിത, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് ബാബു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐ.എസ്.എം.) ഡോ. ശ്രീനിജൻ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അഞ്ജു എന്നിവര്‍ പങ്കെടുത്തു.