കോട്ടയം : കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും ഹരിത കേരളം മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നവകേരളം പച്ചതുരുത്തിന് തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍ പ്ലാവിന്‍തൈ നട്ട് ഫലവൃക്ഷ പച്ചത്തുരുത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജോണ്സണ് കൊട്ടുവാപ്പള്ളി,പഞ്ചായത്തംഗങ്ങളായ ജിഷ രാജപ്പന് നായര്‍, നളിനി രാധാകൃഷ്ണന്, സ്കറിയ വര്‍ക്കി, ജോയിന്റ് ബി.ഡി.ഒ. കെ.എ. അഫ്സല്, എം.ജി. എന്‍.ആര്.ജി. അക്കൗണ്ടന്റ് വിനോദ്, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സുഷിത കുമാരി, ഹരിതകേരളം മിഷന് റിസോഴ്സ് പേഴ്സണ്‍ അലീന വര്‍ഗീസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്തോഫീസിന് സമീപം 15 സെന്റോളം സ്ഥലത്താണ് പച്ചത്തുരുത്ത് ഒരുക്കുന്നത്.
