വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്സണ്‍ കല്ല്യാണി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. വിജയന്, ജില്ലാ പ്ലാനിംഗ് ബോര്‍ഡ് മെമ്പറും സര്‍ക്കാര്‍ നോമിനിയുമായ എ.എന്‍. പ്രഭാകരന്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ ഇ.കെ. ജയരാജന്, അംഗങ്ങളായ മംഗലശ്ശേരി നാരായണന്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി ബീന വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
