പ്രഥമ സംസ്ഥാന റവന്യൂ കലോത്സവത്തിൽ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥര്‍ക്ക് കളക്ടറേറ്റില്‍ സ്വീകരണം നല്‍കി. ജില്ല കളക്ടർ ഡോ.രേണു രാജിന്‍റെ നേതൃത്വത്തില്‍ മധുരവും പൂച്ചെണ്ടും നല്‍കിയായിരുന്നു സ്വീകരണം. എ.ഡി.എം. എസ്. സന്തോഷ് കുമാറും സന്നിഹിതനായിരുന്നു. ആകെ 177 പോയിന്‍റോടെ കലോത്സവത്തില്‍ ജില്ലാ ആറാം സ്ഥാനത്തെത്തി.

ആലപ്പുഴ ജില്ലയെ പ്രതിനിധികരിച്ച് വിവിധ ഇനങ്ങളില്‍ സമ്മാനം നേടിയവരുടെ പട്ടിക ചുവടെ:

ഒന്നാം സ്ഥാനം:ഷിജു ജോസ് (ഫിനാന്‍സ് ഓഫീസര്‍ കളക്ടറേറ്റ് -ഹിന്ദുസ്ഥാനി സംഗീതം), ബി. ഇന്ദുഷ (ഡ്രാഫ്റ്റ് വുമന്‍, റീസര്‍വ്വേ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഓഫീസ് ചെങ്ങന്നൂര്‍-കവിതാലാപനം), ടി. രഞ്ജിത്ത് (ഓഫീസ് അറ്റന്‍ഡന്‍റ്, കളക്ടറേറ്റ് -ഉപന്യാസ രചന, പ്രസംഗം)

രണ്ടാം സ്ഥാനം: ഡി.വിനയചന്ദ്ര ദേവ് (താലൂക്ക് ഓഫീസ് മാവേലിക്കര- കർണാടക സംഗീതം), വിനോദ് ജോൺ (ജൂണിയര്‍ സൂപ്രണ്ട്, കളക്ടറേറ്റ് -വയലിൻ വെസ്റ്റേൺ,ഗിറ്റാർ).

മൂന്നാം സ്ഥാനം:ഷിജു ജോസ് (ഫിനാന്‍സ് ഓഫീസര്‍ കളക്ടറേറ്റ്- വയലിൻ കർണാട്ടിക്), ആർ. ഉമാദേവി (സീനയര്‍ ക്ലര്‍ക്ക്, താലൂക്ക് ഓഫീസ് അമ്പലപ്പുഴ-മോഹിനിയാട്ടം), ടി. രഞ്ജിത്ത് (ഓഫീസ് അറ്റന്‍ഡന്‍റ്, കളക്ടറേറ്റ് -കഥാരചന),

സിനിമാറ്റിക് ഡാൻസ്, ഒപ്പന, ഏകാങ്ക നാടകം എന്നീ ഗ്രൂപ്പ് ഇനങ്ങളിലും ജില്ല മൂന്നാം സ്ഥാനം നേടി.കായിക മേളയില്‍ 100 മീറ്റർ ഓട്ടത്തിലും ലോംഗ് ജമ്പിലും കളക്ടറേറ്റിലെ എല്‍.ഡി ടൈപ്പിസ്റ്റ് ശാന്തി കൃഷ്ണൻ മൂന്നാം സ്ഥാനം നേടി.

ജില്ലാതലത്തില്‍ നടന്ന മത്സരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയവരാണ് സംസ്ഥാന കലോത്സവത്തില്‍ മാറ്റുരച്ചത്.