ചെങ്ങന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് ആരോഗ്യ മേള പുലിയൂർ കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ വത്സല മോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് ജെബിൻ പി. വർഗീസ് അധ്യക്ഷത വഹിച്ചു.

മേളയുടെ ഭാഗമായി രാവിലെ വിളംബര റാലി നടന്നു. വിവിധ ആരോഗ്യ വിഭാഗങ്ങളുടെ സ്റ്റാളുകള്‍, ജീവിതശൈലി രോഗ നിർണയം, കണ്ണു പരിശോധന, യോഗ ക്ലാസുകൾ, കുട്ടികൾക്കായുള്ള ലഹരി വിരുദ്ധ ക്ലാസുകൾ തുടങ്ങിയവയും ക്രമീകരിച്ചിരുന്നു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ആർ രാധാഭായി, സ്വർണമ്മ, കെ.ആർ മോഹൻ, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് സുജ രാജീവ്‌, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്‍റുമാരായ എം. ജി ശ്രീകുമാർ, പി.വി സജിൻ, ആശ വി. നായർ, സുനി മോൾ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം രശ്മി സുഭാഷ്, അലീന വേണു, ബീന ചിറമേൽ, കെ.എം സലിം, ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ ഡോ.ചിത്ര സാബു എന്നിവർ പങ്കെടുത്തു.