സർക്കാർ സംരംഭമായ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ കീഴിലുള്ള കുടപ്പനകുന്ന് ബ്രോയിലർ ബ്രീഡർ ഫാമിലെ മുട്ടയുൽപ്പാദനം കഴിഞ്ഞതും ഏകദേശം 4.5 കിലോ ഭാരമുള്ളതുമായ മാതൃപിതൃ ശേഖരത്തിൽപ്പെട്ട കോഴികളെ 90 രൂപ നിരക്കിൽ ഇന്നു (13 ജൂലൈ) മുതൽ സ്റ്റോക്കു തീരുന്നതുവരെ ദിവസവും രാവിലെ ഒമ്പതു മുതൽ വൈകിട്ട് നാലു വരെ വിൽപ്പനയ്ക്കായി തയ്യാറായിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു. താൽപ്പര്യമള്ളവർ 9495000914 എന്നീ നമ്പരുമായി ബന്ധപ്പെടണം.
