ജില്ലാതല ആരോഗ്യമേളയുടെ പ്രചാരണാര്‍ത്ഥം നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്ററില്‍ പ്രത്യേക സ്ക്രീനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ.വി വിജോള്‍ അധ്യക്ഷത വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് അംഗം സുമിത്ര, മെഡിക്കല്‍ ഓഫിസര്‍ ഡോ. സാവന്‍ സാറാ മാത്യു, ജില്ലാ മാസ് മീഡിയാ ഓഫിസര്‍ ഹംസ ഇസ്മാലി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാധാകൃഷ്ണന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. ബാബുരാജന് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ദീപ്തി, നല്ലൂര്‍നാട് ജി.ടി.എച്ച് റേഡിയേഷന് ഓങ്കോളജിസ്റ്റ് ഡോ. രാജേഷ് എന്നിവര്‍ ക്യാമ്പ് നയിച്ചു.
