പട്ടികജാതി പട്ടികവർഗ ജനവിഭാഗങ്ങളുടെ വികസനത്തിനായുള്ള പദ്ധതികളുടെ മേൽനോട്ടത്തിന് കൈപ്പമംഗലത്ത് മണ്ഡല തല മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചു. സർക്കാർ പദ്ധതിയുടെ കാര്യക്ഷമവും സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പിന്റെ മേൽനോട്ടത്തിനായാണ് മോണിറ്ററിംഗ് കമ്മറ്റി.ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ചെയർമാനും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ കൺവീനറും ബ്ലോക്ക് പ്രസിഡൻ്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ മെമ്പർമാരുമായ മോണിറ്ററിംഗ് കമ്മിറ്റിക്കാണ് രൂപം നൽകിയത്.പട്ടികജാതി-വർഗ വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുകയാണ് കമ്മിറ്റിയുടെ ലക്ഷ്യമെന്ന് എം എൽ എ പറഞ്ഞു.
മതിലകം ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി രാജൻ, ബിന്ദു രാധാകൃഷ്ണൻ, എം എസ് മോഹനൻ, സീനത്ത് ബഷീർ, വിനീതാ മോഹൻദാസ്, ശോഭനാ രവി, ചന്ദ്രബാബു തുടങ്ങിയവരും മതിലകം ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വത്സമ്മ, മതിലകം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ഗിരീഷ് കുമാർ പി, മതിലകം ബിഡിഒ എം എസ് വിജയ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.