പി.എം.എ.വൈ (ജി) ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ഐ.ടി പ്രൊഫഷണല്‍ (കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍) തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ബി-ടെക് ഇന്‍ ഐ.ടി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്. 5 വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. വാക്ക്-ഇന്‍-ഇന്റര്‍വ്യു ആഗസ്റ്റ് 12ന് രാവിലെ 10.30ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍:04936 205390, 202465.
