വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കാൻ മികച്ചരീതിയിൽ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പാക്കുന്ന മുനിസിപ്പാലിറ്റി, ബ്ലോക്ക് – ഗ്രാമപഞ്ചായത്ത്, സർക്കാർ വൃദ്ധമന്ദിരം, എൻ.ജി.ഒ. സ്ഥാപനങ്ങൾ തുടങ്ങിയ സർക്കാർ / സർക്കാരിതര സ്ഥാപനങ്ങൾ, കലാ,കായിക, സാംസ്‌കാരിക മേഖലകളിൽ വ്യക്തിഗത മികവ് തെളിയിച്ച മുതിർന്ന പൗരന്മാർ എന്നിവരിൽനിന്നു വയോ സേവന പുരസ്‌കാരത്തിനു നാമനിർദേശം ക്ഷണിച്ചു. നാമനിർദേശങ്ങൾ ഓഗസ്റ്റ് 31 നകം നൽകണം. അപേക്ഷാഫോമും വിശദവിവരവും www.swdkerala.gov.in എന്ന വെബ്‌സൈറ്റിലും മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. ഫോൺ: 0481-2563980.
