ആധാര്‍ നമ്പര്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്നതിനുളള ഹെല്‍പ്പ് ഡെസ്ക്ക്് പ്രവര്‍ത്തനം തുടങ്ങി. ജില്ലാതല ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ.ഗീത നിര്‍വ്വഹിച്ചു. ചടങ്ങില്‍ എ.ഡി.എം എന്‍.ഐ ഷാജു, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എം.കെ രാജീവന് എന്നിവര്‍ പങ്കെടുത്തു. കളക്ട്രേറ്റിലെ ഇലക്ഷന് വിഭാഗത്തിലാണ് ജില്ലാതല ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ താലൂക്കുകളിലും ഹെല്‍പ്പ് ഡെസ്ക്കുകള്‍ പ്രവര്‍ത്തിക്കും. വോട്ടര്‍മാര്‍ക്ക് ആധാര്‍ കാര്‍ഡും, വോട്ടേഴ്സ് ഐഡിയും സഹിതം ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ എത്തി ആധാര്‍ നമ്പര്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കാം. വോട്ടര്‍മാര്‍ക്ക് ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യയുടെ വെബ് പോര്‍ട്ടലായ www.nvsp.in, വഴിയും, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴിയും, ബൂത്ത് ലെവല്‍ ഓഫീസര്‍ വഴിയും ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാമെന്ന് ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.
