പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നതിനും വ്യോമനിരീക്ഷണം നടത്തുന്നതിനും ഒഎന്‍ജിസിയുടെ ഒരു ഹെലികോപ്ടര്‍ ഇന്നു രാവിലെ എത്തും. ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരമായിരിക്കും ഈ ഹെലികോപ്ടറിന്റെ പ്രവര്‍ത്തനം. പ്രധാനമായും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നതിനായിരിക്കും ഹെലികോപ്ടര്‍ ഉപയോഗിക്കുകയെന്നും ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ ഇതു സഹായകമാകുമെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.
