ഓണക്കാലത്തോട് അനുബന്ധിച്ച് വിപുലമായ കൈത്തറി വസ്ത്ര ശേഖരവുമായി ഹാന്‍ടെക്‌സ് പത്തനംതിട്ട ഷോറൂം സജ്ജമായതായി മാനേജര്‍ എം.കെ. സുരേഷ് കുമാര്‍ അറിയിച്ചു. ഹാന്‍ടെക്‌സ് ഷോറൂമില്‍ 20 ശതമാനം സര്‍ക്കാര്‍ റിബേറ്റും 10 ശതമാനം ഡിസ്‌കൗണ്ടും അടക്കം 30 ശതമാനം വിലക്കിഴിവോടെ ഓണക്കാല വില്‍പന ആരംഭിച്ചു. സെപ്റ്റംബര്‍ ഏഴ് വരെ ഈ ആനുകൂല്യം ലഭ്യമാകും.
പ്രളയത്തെയും കോവിഡിനെയും അതിജീവിച്ച് ഓണക്കാലത്ത് കൈത്തറി വസ്ത്രങ്ങളുടെ വില്‍പന രംഗത്ത് നേട്ടം കൈവരിക്കുകയാണ് ഹാന്‍ടെക്‌സിന്റെ ലക്ഷ്യം. വ്യവസായ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ടെക്‌സ് ഷോറൂമില്‍ കേരളത്തനിമ വിളിച്ചോതുന്ന ഡബിള്‍ മുണ്ടുകള്‍, കസവ് മുണ്ടുകള്‍, ഒറ്റ മുണ്ടുകള്‍, സെറ്റ് മുണ്ടുകള്‍, കസവ് സാരികള്‍, പുത്തന്‍ ഫാഷന്‍ വസ്ത്രങ്ങള്‍ തുടങ്ങിയവ സജ്ജമാണ്. പത്തനംതിട്ട കോളജ് റോഡില്‍ സെന്‍ട്രല്‍ ബാങ്കിനു സമീപമാണ് ഹാന്‍ടെക്സ് ഷോറൂം.