2022-23 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാംഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ ഇന്ന് പ്രസിദ്ധീകരിക്കും. യോഗ്യതയുള്ളവർ ഓൺലൈനായി സെപ്റ്റംബർ അഞ്ച് വരെ ടോക്കൺ ഫീസ് അടച്ച് അലോട്ട്മെന്റ് ഉറപ്പിക്കാം. ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ സഹിതം അതത് കോളേജുകളിൽ ആറിനകം പ്രവേശനം നേടാം. അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2324396, 2560327.