ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നുവരെ നടത്തും. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട നിർദേശങ്ങളും പരാതികളും ഫോണിലൂടെ മന്ത്രിയെ അറിയിച്ച് പരിഹാരം കാണാവുന്നതാണ്.  വിളിക്കേണ്ട നമ്പർ: 894 387 3068.