പനമരം ഗ്രാമ പഞ്ചായത്ത് സി.ഡി എസ്സിന്റെ ഓണം വിപണന മേളയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എം ആസ്യ നിര്‍വ്വഹിച്ചു. ചടങ്ങില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രജനി ജനീഷ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് പാറകാലായില്‍ ആദ്യ വില്പന നടത്തി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷേമ മാനുവല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുബൈര്‍, സിഡിഎസ് ഉപസമിതി കണ്‍വീനര്‍ ജെസി സാബു, ഉപസമിതി കണ്‍വീനര്‍ സിമി തുടങ്ങിയവര്‍ സംസാരിച്ചു. വിപണന മേളയുടെ ഭാഗമായി വിളംബര റാലിയും മെഗാ തിരുവാതിരയും സംഘടിപ്പിച്ചു. പനമരം എല്‍പി സ്‌കൂളില്‍ നടക്കുന്ന ഓണച്ചന്ത സെപ്റ്റംബര്‍ 7 ന് അവസാനിക്കും.

മേപ്പാടി ഗ്രാമ പഞ്ചായത്ത് സി.ഡി എസ്സിന്റെ ഓണം വിപണന മേള തുടങ്ങി. വിപണന മേളയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ രാധ രാമസ്വാമി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സലീം പാഷ, സി.ഡി.എസ് എക് സിക്യുട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബശ്രീ സംരംഭകര്‍ തയ്യാറാക്കിയ ജൈവ പച്ചക്കറി, വിവിധയിനം അച്ചാറുകള്‍, ചക്കപപ്പടം, വടുക്, പലഹാരങ്ങള്‍, ചോക്കലേറ്റ്, അരി, മസാലപൊടികള്‍, വെളിച്ചെണ്ണ, മുളയുത്പന്നങ്ങള്‍, ചിരട്ടയുല്പന്നങ്ങള്‍ തുടങ്ങിയവ മേളയിലുണ്ട്. മേപ്പാടി ബസ് സ്റ്റാന്‍ഡില്‍ ഒരുക്കിയ മേള സെപ്റ്റംബര്‍ 7 ന് സമാപിക്കും.