എന്യൂമറേറ്റര്‍ നിയമനം

സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി എന്യൂമറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു. തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്‌ളിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നടത്തുന്ന വിവരശേഖരണത്തിന് ഹയര്‍സെക്കന്ററി/തത്തുല്യ യോഗ്യതയുളളവരും സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായിട്ടുളളവരും അതുപയോഗിക്കുന്നതില്‍ പ്രായോഗിക പരിജ്ഞാനമുളളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കാം. സെപ്തംബര്‍ 12ന് രാവിലെ 10 മണിക്ക് വടകര താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, തോടന്നൂര്‍ ബ്ലോക്ക് ഓഫീസ് ട്രൈസം ഹാള്‍, ബാലുശ്ശേരി പഞ്ചായത്ത് ഹാള്‍, മേലടി ബ്‌ളോക്ക് ഓഫീസ് ഹാള്‍, രാമനാട്ടുകര മുന്‍സിപ്പാലിറ്റി ഹാള്‍, കൊടുവളളി ബ്‌ളോക്ക് ഓഫീസ് ഹാള്‍. സെപ്തംബര്‍ 13ന് രാവിലെ 10 മണിക്ക് നാദാപുരം പഞ്ചായത്ത് ഹാള്‍, പേരാമ്പ്ര ബ്‌ളോക്ക് ഓഫീസ് ഹാള്‍, കൊയിലാണ്ടി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍, കുന്നമംഗലം ബ്‌ളോക്ക് ഓഫീസ് ഹാള്‍, ചേളന്നൂര്‍ ബ്‌ളോക്ക് ഓഫീസ് ഹാള്‍, സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് ജില്ലാ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ കോഴിക്കോട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7736381700.

അപേക്ഷ തീയതി നീട്ടി

ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് പിന്നാക്ക വിഭാഗ വികസന വകുപ്പ് സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ‘കേരളത്തിലെ സ്വാതന്ത്ര്യ പോരാളികള്‍’ എന്ന വിഷയത്തില്‍ കാരിക്കേച്ചര്‍, പെയിന്റിങ് മത്സരവും, ‘കേരള നവോത്ഥാനം – സ്വാതന്ത്ര്യ സമര പശ്ചാത്തലത്തില്‍’ എന്ന വിഷയത്തില്‍ പ്രബന്ധ മത്സരവും സംഘടിപ്പിക്കുന്നു. വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള കാരിക്കേച്ചര്‍, പെയിന്റിങ്, പ്രബന്ധം എന്നീ രചനകള്‍ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ തിരുവനന്തപുരത്തുള്ള വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ സ്വീകരിക്കുന്നത് സെപ്റ്റംബര്‍ 15 വരെ നീട്ടി. വൈകിലഭിക്കുന്ന രചനകള്‍ സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ നമ്പര്‍: വകുപ്പ് ഡയറക്ടറേറ്റ് -0471-2727378, 2727379, കോഴിക്കോട് മേഖലാ ഓഫീസ്- 0495-2377786. ഇ-മെയില്‍: bcddcalicut@gmail.com.

ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാശിശു വികസന വകുപ്പിനു കീഴിലെ തൂണേരി ശിശു വികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിലേക്കായി 2022 ഒക്ടോബര്‍ മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്‌സി പെര്‍മിറ്റുളള വാഹനം (ജീപ്പ്/കാര്‍) വാടകക്ക് എടുക്കുവാന്‍ മത്സരാടിസ്ഥാനത്തില്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. സെപ്തംബര്‍ 16 ന് ഉച്ചയ്ക്ക് രണ്ടുമണിവരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. ഫോണ്‍- കൂടുതല്‍ വിവരങ്ങള്‍- 0496 2555225, 9562246485.

സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്

യുവ കായിക താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി സംസ്ഥാന യുവജനക്ഷേമബോര്‍ഡ്, കോഴിക്കോട് ജില്ലാ യുവജനകേന്ദ്രം ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. യുവജനക്ഷേമബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. അതത് ക്ലബ്ബുകളുടെ പേരിലായിരിക്കണം ടീമുകള്‍ പങ്കെടുക്കേണ്ടത്. പങ്കെടുക്കുന്നവരുടെ പ്രായപരിധി 40 വയസ്സ് കഴിയാന്‍ പാടില്ല. ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള  ക്ലബ്ബുകള്‍ പങ്കെടുക്കുന്നവരുടെ പ്രായം തെളിയിക്കുന്ന രേഖ സഹിതമുള്ള ലിസ്റ്റ് സെപ്റ്റബര്‍ 16 നകം സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജനകേന്ദ്രം, സിവില്‍ സ്റ്റേഷന്‍,ബി – ബ്ലോക്ക്, ആറാം നില, കോഴിക്കോട് എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ – 9605098243, 8138898124.