കേരള സർക്കാരിന്റെ കീഴിലുള്ള ഹൗസിങ് ഡിപ്പാർട്മെന്റിൽ സീനിയർ കമ്പ്യുട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ കമ്പ്യുട്ടർ സയൻസ് എന്നിവയിൽ ബി.ടെക്/ ബി.ഇ/ എം.ടെക്/ എംസിഎ/ എം.എസ.സി ആണ് യോഗ്യത. ആറ് മാസമാണ് പദ്ധതിയുടെ കാലാവധി. സെപ്തംബർ 22 നു മുൻപായി hsgtechdept@gmail.com എന്ന മെയിലിലേക്ക് അവശ്യ സർട്ടിഫിക്കറ്റുകളുൾപ്പെടെ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2330720.