ഇടുക്കി ജില്ലയിലെ അഞ്ചു താലൂക്കുകളിലായി തുറന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍  10630 കുടുംബങ്ങളിലെ 33,835 പേരാണ് കഴിയുന്നത്. ഇതില്‍ 13,366 പേര്‍ പുരുഷന്‍മാരും 14,083 പേര്‍ സ്ത്രീകളും 6386 പേര്‍ 18 വയസ്സില്‍ താഴെയുള്ളവരുമാണ്. ഏറ്റവും കൂടുതല്‍ പേര്‍  ഇടുക്കി താലൂക്കിലെ ക്യാമ്പുകളിലാണ്. 15396 പേരാണ് ഇവിടെ കഴിയുന്നത്. ദേവികുളം താലൂക്കില്‍ 7362 പേരും പീരുമേട് താലൂക്കില്‍ 3440 പേരും തൊടുപുഴ താലൂക്കില്‍ 3704 പേരും ഉടുമ്പന്‍ചോല താലൂക്കില്‍ 3933 പേരും കഴിയുന്നു. എല്ലാ താലൂക്കുകളിലുമായി 203 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.