സംസ്ഥാന മത്സ്യ വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പി.എസ്.സി
പരിശീലനം നൽകുന്നു.  പരിശീലന ചെലവ് സർക്കാർ വഹിക്കും.  ബിരുദതലത്തിൽ 50
ശതമാനം മാർക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ
ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം.  ഒരു വിദ്യാർഥിക്ക്
ഒരു തവണ മാത്രമേ ആനൂകൂല്യത്തിന് അർഹത ഉണ്ടാകൂ.  അപേക്ഷ ഫോറവും
വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസിലും മത്സ്യഭവൻ ഓഫീസുകളിലും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ ഓഗസ്റ്റ് 31 ന് മുമ്പ് ജില്ലാ ഫിഷറീസ് ഓഫീസുകളിൽ
നൽകണം.