കോട്ടയം: പള്ളിക്കത്തോട് പി.ടി. ചാക്കോ മെമ്മോറിയല്‍ ഗവണ്മെന്റ് ഐ.ടി.ഐയില്‍ ഡയറിങ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഡസ്ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് അസിസ്റ്റന്റ് എന്നീ ട്രേഡുകളില്‍ സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവര് സെപ്റ്റംബര്‍ 22ന് രാവിലെ 10ന് അസല്‍ രേഖകളും ഫീസും സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം. മുന്‍പ് അലോട്ട്മെന്റ് ലഭിച്ചിട്ട് ഹാജരാകാതിരുന്നവര്‍ക്കും ഒഴിവുള്ള സീറ്റുകളിലേക്ക് അവസരമുണ്ട്. വിശദവിവരത്തിന് ഫോണ്‍: 9497087481.
(കെ.ഐ.ഒ.പി.ആര് 2232/22)