രാജഗിരി സ്കൂൾ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി കൊച്ചിയില്‍ നടത്താൻ നിശ്ചയിച്ചിരുന്ന എഴുത്ത് പരീക്ഷകൾ മാറ്റിവച്ചു. ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സിൽ റിസോഴ്സ് പേഴ്സൺ തസ്തിക, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്ടിലെ വിവിധ തസ്തികകള്‍ എന്നിങ്ങനെ സെപ്റ്റംബർ 25ന് നടക്കേണ്ട പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി, സ്ഥലം, സമയം എന്നിവ പുതിയ അഡ്മിറ്റ് കാര്‍ഡ് വഴി അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2320101.
